കൊച്ചി: ക്രിസ്മസ്, പുതുവത്സര സീസണ് പ്രമാണിച്ച് ഫ്ലാറ്റുകളിലും വില്ലകളിലും ആഘോഷങ്ങളുടെയും അലങ്കാരങ്ങളുടെയും മത്സരം സഘടിപ്പിച്ച് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ്. അസറ്റ് ഫെയറി ലൈറ്റ്സ് എന്ന മത്സരത്തില്‍ സംസ്ഥാനത്തെ ഫ്ലാറ്റ്, വില്ല ഓണേഴ്സ് അസോസിയേഷനുകള്‍ക്ക് പങ്കെടുക്കാം.
പാര്‍പ്പിട പദ്ധതികളുടെ പൊതുപൂമുഖം, ക്ലബ് ഹൗസ് തുടങ്ങിയ കോമണ്‍ ഏരിയകളില്‍ ഒരുക്കുന്ന അലങ്കാരങ്ങളുടെയും ആഘാഷങ്ങളുടെയും മൂന്ന് ആംഗിളുകളിൽ നിന്നുള്ള ഫോട്ടോകളും 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയും delight<\@>assethomes.in എന്ന ഇ-മെയില്‍ വിലാസത്തിലോ 95267 99999 എന്ന വാട്സാപ് നമ്പറിലോ അയച്ച് മത്സരത്തില്‍ പങ്കെടുക്കാം. പ്രവേശന ഫീസ് ഇല്ല. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10.
ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 50,000 രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമാണ്. 10 പ്രോത്സാഹനസമ്മാനങ്ങളുണ്ട്. ഫോൺ- 99461 00252, 98464 99999.